കണ്ണൂര്‍ സര്‍വ്വകലാശാല അവസാന വര്‍ഷ ബി എ ,ബികോം, ബി എസ് സി ഡിഗ്രി പരീക്ഷയില്‍ മേരി മാതാ കോളേജിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. മുഴുവന്‍ വിഷയങ്ങളിലും മേരി മാതാ കോളേജ് ആണ് ജില്ലയില്‍ ഒന്നാമത്. ബി എസ്സ് സി സുവോളജിയില്‍ 88 ശതമാനം വിജയത്തോടെ മേരി മാതാ കോളേജ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാമതാണ്. ബി എ സോഷ്യല്‍ സയന്‍സ് ഇക്കണോമിക്‌സ് പരീക്ഷയില്‍ അനീറ്റ ജോസഫ്, റിയ പോള്‍, റിംന ഷെറിന്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് റാങ്കുകള്‍ നേടി. ബി കോം പരീക്ഷയില്‍ സി എലിസബത്ത്, വി കൃഷ്ണപ്രിയ എന്നിവര്‍ എ പ്ലസ് നേടി. 91.36% മാര്‍ക്കോടെ സിഎലിസബത്ത് വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. ബി എസ്സ് സി മാത്തമാറ്റിക്‌സില്‍ പി. എ അഖില, സ്‌നേഹ ആന്‍ ഡേവിഡ് എന്നിവര്‍ എ പ്ലസ് നേടി. ബി എസ്സ് സി കെമിസ്ട്രിയില്‍ അനുരാഗ് സെബാസ്റ്റ്യന്‍, ബി എസ്സ് സി കംപ്യൂട്ടര്‍ സയന്‍സില്‍ പി അദ്വൈദ് പ്രമോദ്, ബി എസ്സ് സി സുവോളജിയില്‍ എ റിഷാന, ബി എ ഫംഗ്ഷനല്‍ ഇംഗ്ലീഷില്‍ സി. എം രേഷ്മ എന്നിവര്‍ ഉയര്‍ന്ന ശതമാനത്തോടെ ജില്ലയില്‍ ഒന്നാമതെത്തി.
Comments (0)
No comments yet. Be the first to comment!