വയനാട് തുരങ്കപാത നിര്‍മാണം തുടരാം. നിര്‍മാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നിര്‍മാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിസ്ഥിതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.