തിരുനെല്ലിയില്‍ തോട്ടത്തില്മേയാന് വിട്ട പശുക്കിടാവിനെ കടുവ പിടിച്ചു കൊന്നു. വനം വകുപ്പ് സ്ഥലത്തത്തി നിരീക്ഷണം നടത്തി ക്യാമറ സ്ഥാപിച്ചു. തിരുനെല്ലിയില്‍ പൊത്തുമൂല പെടലാടിയില് മേയാന്‍ വിട്ട പശുക്കിടാവിനെ കടുവ കൊന്നു. എമ്മടി സുബ്രമണ്യന്റെ വീട്ടുപറമ്പില്‍ കെട്ടിയ രണ്ടര വയസ്സുള്ള പശുക്കിടാവിനെയാണ് ഇന്ന് രാവിലെ പത്തരയോടെ കടുവ പിടികൂടിയത്. കിടാവ് വീണു കിടക്കുന്നത് കണ്ട് അയല്വക്കക്കാരന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ ചത്തുകിടക്കുന്ന കിടാവിനെയാണ് സുബ്രമണ്യന്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പധികൃതര്‍ സ്ഥത്തെത്തി പരിശോധന നടത്തി. എസ്.എഫ്. ഒ എം മാധവന്റെ നേതൃത്വത്തില്‍ അനിഷ് എ.കെ, നന്ദകുമാര്‍ ടി. കെ, അന്റൊണിയോ സി.സി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കടുവയാണ് പശുക്കിടാവിനെ പിടിച്ചതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു.
Comments (0)
No comments yet. Be the first to comment!