മാനന്തവാടി : വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നാരോപിച്ച് നഗരസഭ ജീവനക്കാരനെ മര്‍ദ്ദിച്ച സംവത്തില്‍ കേസെടുത്ത് പോലീസ്.ഒഴക്കോടി സ്വദേശിനി ശോ ജയന്‍, മാനന്തവാടി നഗരസഭ ജീവനക്കാരന്‍ രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്.സര്‍ക്കാര്‍ ജീവനക്കാരന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് യുവതിക്കെതിരെ കേസെടുത്തത്. ദേഹോപദ്രവം എല്‍പ്പിച്ചു, മാനഹാനി വരുത്തി എന്ന പരാതിയിലാണ് ജീവനക്കാരനെതിരെ കേസെടുത്തത്.