
ബത്തേരി: ബത്തേരി ഉപജില്ലാ കായിക മേളയില്‍ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്മാര്‍. 240 പോയിന്റ് നേടിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മീനങ്ങാടി ജേതാക്കളായത്. 30 സ്വര്‍ണവും 16 വെള്ളിയും 13 വെങ്കലവും നേടി. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ സ്‌കൂളിലെ വി എം മഹാദേവ്, സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ദേവശ്രീ, നന്ദന ശിവന്‍ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. ജ്യോതികുമാര്‍, രാമചന്ദ്രന്‍, ഉമ്മര്‍ അലി, പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആനപ്പാറ ജിഎച്ച്എസ്എസ് 152, കാക്കവയല്‍ ജിഎച്ച്എസ്എസ് 127 പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ട്രോഫി വിതരണം ചെയ്തു.
Comments (0)
No comments yet. Be the first to comment!