ഇരുളം : മലയണ്ണാനെ വേട്ടയാടിയ 3 അംഗസംഘത്തെ വനംവകുപ്പ് പിടികൂടി.
ഇരുളം ഫോറസ്റ്റ് സെക്ഷന് കീഴിലെ അമരക്കുനിയില്‍ സ്വകാര്യതോട്ടത്തില്‍ നിന്നും 
എയര്‍ ഗണ്‍ ഉപയോഗിച്ച് ഷെഡ്യൂള്‍ 1ല്‍പ്പെടുന്ന മലയണ്ണാനെയാണ് ഇവര്‍ വേട്ടയാടിയത്.
അമരക്കുനി സ്വദേശികളായ ജയന്‍.പുളിക്കല്‍, രാജന്‍.പുളിക്കല്‍, ഷിനോ.കുഴുപ്പില്‍
എന്നിവരെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് അറസ്റ്റ്‌ചെയ്തത്.