മീനങ്ങാടി: കൊളഗപ്പാറക്കവലയില്‍  കാര്‍ നിയന്ത്രണം വിട്ട് വാഹനാപകടം. 3 പേര്‍ക്ക് പരിക്ക്. ഇന്നു രാവിലെ 10.30തോടെ ത്തേരി ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ടാക്‌സി സ്റ്റാന്റില്‍ നിര്‍ത്തിയിട്ട വെള്ളിമൂങ്ങയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വെള്ളിമൂങ്ങ തെന്നി നീങ്ങി സമീപത്തെ മീന്‍ വില്‍ക്കുന്ന ഗുഡ്‌സ് ഓട്ടോയിലും ഇരുചക്രവാഹനങ്ങളിമാണ് ഇടിച്ചത്. അപകടത്തില്‍ കാല്‍ നടയാത്രക്കാരായ കൊളഗപ്പാറ സ്വദേശി ഹരിദാസന്‍, വെള്ളിമൂങ്ങ ഡ്രൈവര്‍ കൊളഗപ്പാറ സ്വദേശിയുമായ അസൈനാര്‍, ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മീനങ്ങാടി അത്തിനിലം സ്വദേശി നിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.