
ബത്തേരി: കോഴിക്കോട് മടവൂര്‍ ഇടക്കണ്ടിയില്‍ ഇ.കെ. അര്‍ഷാദ് ഹിലാല്‍ (31), കൊടുവള്ളി പുത്തലത്ത് പറമ്പ് വാലുപോയില്‍ വി.പി അബ്ദുള്‍ ബാസിത് (33) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങയില്‍ നടന്ന വാഹന പരിശോധനയില്‍ 2.04 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നും കണ്ടെടുത്തു. ഇന്നലെ വൈകീട്ട് മുത്തങ്ങ തകരപ്പാടി പോലീസ് ചേക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെ മൈസൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എ 51 എ.ഇ 1347 നമ്പര്‍ ഇന്നോവ ക്രിസ്റ്റ വാഹനം പരിശോധിക്കുന്നതിനിടെയാണ് സൈഡ് മിറര്‍ ഔട്ടര്‍ കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു പോളിത്തീന്‍ കവറിലായി 2.04 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എം. രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
No comments yet. Be the first to comment!