
പുല്‍പള്ളി: കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ബത്തേരി പള്ളിക്കണ്ടി കാര്യംപുറം വീട്ടില്‍ ദിപിന്‍ (25), ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടില്‍ മസൂദ് (38) എന്നിവരെയാണ് പുല്‍പള്ളി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 85 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാളില്‍ നിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പെരിക്കല്ലൂര്‍ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം രാവിലെയും ഉച്ചയ്ക്കും നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലാകുന്നത്. പുല്‍പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
No comments yet. Be the first to comment!