
ആപ്പിളിന്റെ പുതിയ ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾ ഇന്ത്യയിൽ ഇന്ന് സെപ്റ്റംബർ 19 മുതൽ വിൽപ്പന ആരംഭിച്ചത്. സെപ്റ്റംബർ 12-ന് ആരംഭിച്ച പ്രീ-ഓർഡറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രോ മോഡലുകൾക്കും കോസ്മിക് ഓറഞ്ച് പോലുള്ള പുതിയ നിറങ്ങൾക്കുമാണ് ആവശ്യക്കാർ .
പ്രഫഷനൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടെത്തുന്ന ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് മോഡലുകൾക്ക് ഇന്ത്യയിൽ വൻ ഡിമാൻഡാണ്. കനമെത്ര കുറഞ്ഞാലും കരുത്തിൽ വിട്ടുവീഴ്ചയില്ലാത്ത എയറിനെ 'ഭാവിയുടെ ഒരു കഷണം' എന്നാണ് ആപ്പിൾ സിഇഒ ടിം കുക്ക് വിശേഷിപ്പിച്ചത്. ബഹിരാകാശ പേടകങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്രേഡ്-5 സ്പേസ് ക്രാഫ്റ്റ് ടൈറ്റാനിയത്തിലാണ് എയർ നിർമിച്ചിരിക്കുന്നത്. വെറും 5.6 എംഎം മാത്രമാണ് ഇതിന്റെ കനം. പ്രോ മോഡലുകൾക്ക് കരുത്തുപകരുന്ന എ19 പ്രോ ചിപ്പ് തന്നെയാണ് എയറിലും ഉപയോഗിച്ചിരിക്കുന്നത്. ഇനി ഐഫോണുകൾക്ക് പല റീട്ടെയിൽ സ്റ്റോറുകളും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ബോണസ്, നോ-കോസ്റ്റ് ഇഎംഐ, ബാങ്ക് കാർഡ് ഉപയോഗിച്ചുള്ള തൽക്ഷണ കിഴിവുകൾ എന്നിവ ലഭ്യമാണ്. ബെംഗളൂരുവിലെ ഫോക്സ്കോൺ ഫാക്ടറിയിലുൾപ്പെടെ നിർമിച്ച ഐഫോണുകൾ ഇതാദ്യമായി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരേ ദിവസം തന്നെ വിൽപനയ്ക്കെത്തുന്നത് ഇന്ത്യൻ വിപണിയെ സംബന്ധിച്ച് വലിയ നേട്ടമാണ്.
Comments (0)
No comments yet. Be the first to comment!