തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുകയും  വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ തടയുന്നതിനുമായി ക്യാമ്പയിനുമായി മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമ്പയിന്‍. നോ കീ ഫോര്‍ കിഡ്‌സ് എന്ന പേരിലാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡയിയിലൂടെ വിവിധ ബോധവത്കരണ സന്ദേശങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായുള്ള പ്രതിജ്ഞ, കുട്ടികള്‍ക്ക് വാഹനം നല്‍കുന്നവരുടെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ സര്‍വേ തുടങ്ങിയ സംഘടിപ്പിക്കും. ഇതുവഴി അലക്ഷ്യമായ ഡ്രൈവിംങും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുന്നു. ക്യാമ്പയിനോട് എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.